NEWS
ഇന്ദു മേനോനായി ആൾമാറാട്ടം; കിളിരൂർ കേസ് പ്രതി ലത നായർ 37 ലക്ഷം രൂപയുടെ തട്ടിപ്പിൽ പിടിയിൽ
11/10/2026 06:58 PM IST
nila

കൊച്ചി: കിളിരൂർ പീഡനക്കേസ് പ്രതി ലത നായർ വീണ്ടും അറസ്റ്റിൽ. ഇന്ദു മേനോൻ എന്ന പേരിൽ ആൾമാറാട്ടം നടത്തി തട്ടിപ്പ് നടത്തിയെന്ന കേസിലാണ് നടപടി. കാക്കനാട്ട് പ്രവർത്തിക്കുന്ന ഫ്രോസൺ ഫുഡ് സ്ഥാപനത്തെ മറയാക്കിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം.
സംഭവത്തിൽ തിരുവനന്തപുരം സ്വദേശിക്ക് 37 ലക്ഷം രൂപ നഷ്ടമായതായി റിപ്പോർട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് സ്വാമി നിത്യചൈതന്യ എന്നറിയപ്പെടുന്ന അനിൽ കുമാർ, സുനിൽ കുമാർ, സിന്ധു എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











